ചാനല്‍ ദൃശ്യങ്ങള്‍ വ്യാജമാണ്; കലാപത്തിന് താന്‍ കാരണക്കാരനല്ല: അസംഖാന്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (09:53 IST)
PTI
കലാപത്തിനുപിന്നില്‍ താനാണെന്ന ആരോപണം മന്ത്രി അസംഖാന്‍ നിരസിച്ചു. ചാനല്‍ദൃശ്യങ്ങള്‍ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഒരു ഭാഗമാണെന്നും ഖാന്‍ വ്യക്തമാക്കി.

കലാപത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏത് കഠിനശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്ന് ബുധനാഴ്ച അസംഖാന്‍ പറഞ്ഞു. ചാനല്‍ ദൃശ്യങ്ങള്‍ ഭാവനമാത്രമാണ്. പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ചാനല്‍ റിപ്പോര്‍ട്ടര്‍ തന്റെ പേര് പറയിപ്പിക്കുകയായിരുന്നുവെന്ന് ഖാന്‍ ആരോപിച്ചു.

ഒളിക്യാമറയിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വെളിപ്പെടുത്തിയ ചാനല്‍തന്നെ ഇതും അന്വേഷിക്കണം. വീട്ടിലേതും ഓഫീസിലേതും ഉള്‍പ്പെടെ എന്റെ എല്ലാ ഫോണ്‍ വിളികളും ഇവര്‍ക്ക് പരിശോധിക്കാം. ഇതിനുശേഷം ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ചാനലിന് ശിക്ഷവിധിക്കാമെന്ന് അസംഖാന്‍ അറിയിച്ചു.

എന്തായാലും മുസാഫര്‍നഗര്‍ കലാപം നിയന്ത്രിക്കാനുള്ള നടപടി വൈകിയതിന് കാരണം രാഷ്ട്രീയ സമ്മര്‍ദമാണെന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ചാനലിന് നല്‍കിയ വെളിപ്പെടുത്തല്‍ യുപിയില്‍ വന്‍ വിവാദമാകുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :