ചാനലുകള്‍ക്ക് നിരോധനം: കര്‍ണാടക സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍
ബാംഗ്ലൂര്‍|
WEBDUNIA|
Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (13:10 IST)
കര്‍ണാടക നിയമസഭയില്‍ സ്വകാര്യ ചാനല്‍ കാമറകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാര്‍ ടെലിവിഷനായ ദൂരദര്‍ശനിലൂടെ മാത്രം സഭാനടപടികള്‍ സംപ്രേക്ഷണം ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
നിയമസഭയിലിരുന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു എന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് കര്‍ണാടക മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടിവന്നിരുന്നു. മന്ത്രിമാര്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് ഒരു സ്വകാര്യ വാര്‍ത്താചാനല്‍ ആണ് ഒപ്പിയെടുത്തത്. ചാനല്‍ ഇത് സംപ്രേക്ഷണം ചെയ്തതോടെയാണ് മന്ത്രിമാരുടെ കസേര തെറിച്ചത്.
അതേസമയം സഭയില്‍ സ്വകാര്യ ചാനലുകള്‍ നിരോധിക്കാനുള്ള തീരുമാനം വിവാദമാകുകയാണ്.