ചര്‍ച്ച: സോണിയക്കും അദ്വാനിയുടെ ക്ഷണം

PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ല എങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടണമെന്ന് എല്‍ കെ അദ്വാനി. അമേരിക്കന്‍ രീതിയില്‍ ഒരു ചര്‍ച്ചയ്ക്ക് പങ്കെടുക്കാനുള്ള ക്ഷണം ആരോഗ്യ കാരണങ്ങളാല്‍ സിംഗ് നിരസിച്ചതിനെ തുടര്‍ന്നാണ് അദ്വാനി ഇത്തരത്തില്‍ പ്രതികരിച്ചത്.

“ വിദേശ രാജ്യങ്ങളില്‍ നടക്കുന്നത് പോലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഒരു വാദപ്രതിവാദം നടത്തുന്നത് നന്നായിരിക്കുമെന്ന് പലതവണ മന്‍‌മോഹന്‍ സിംഗിനോട് പറഞ്ഞു. ബിജെപിയുടെ പൊതുയോഗത്തിനു പകരം തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരമൊരു ചര്‍ച്ചാവേദി ഉണ്ടാക്കാവുന്നതാണ് ”, അദ്വാനി ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് സമ്മതമില്ല എങ്കില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടാമെന്നും അദ്വാനി പറഞ്ഞു.

പദ്രോണ| PRATHAPA CHANDRAN| Last Modified ശനി, 28 മാര്‍ച്ച് 2009 (19:34 IST)
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെ പൊതുജനങ്ങള്‍ക്ക് വിലയിരുത്താന്‍ ഒരു വേദിയാകും എന്ന് പറഞ്ഞാണ് അദ്വാനി സിംഗിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :