AISWARYA|
Last Modified ചൊവ്വ, 27 ജൂണ്‍ 2017 (11:22 IST)
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെ നോമിനേഷനുകളും സമര്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ദമ്പതികളും മത്സര രംഗത്തെത്തിയിരിക്കുകയാണ്.
മുംബൈ സ്വദേശികളായ മുഹമ്മദ് അബ്ദുള്‍ ഹമീദ് പട്ടേല്‍ , സൈറ ബാനു എന്നിവരാണ് നോമിനേഷന് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇരുവരെയും നോമിനേഷനുകള്‍ തള്ളാനാണ് സാധ്യത. കാരണം, മത്സരിക്കുന്നവരെ അമ്പത് എംപി മാരോ എംഎല്‍എമാരോ പിന്തുണയ്ക്കണമെന്നാണ് നിയമം. ഇവര്‍ക്ക് അത് ലഭിക്കില്ലാന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് പൊതു താത്പര്യ ഹര്‍ജി നല്‍കാനാണ് മുഹമ്മദിന്റെ തീരുമാനം. നേരത്തെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും മുഹമ്മദിന് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.