ഗ്രൂപ്പ് മാറി രക്തം നല്‍കി: 4 കുട്ടികള്‍ മരിച്ചു

ഭോപ്പാല്‍| WEBDUNIA|
PRO
PRO
ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞു. ഗ്രൂപ്പ് മാറി രക്തം നല്‍കിയത് മൂലമാണ് കുട്ടികള്‍ മരിച്ചത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ക്കാണ് രക്തം മാറിനല്‍കിയത്.

ഗിരിജ ശങ്കര്‍ അഗര്‍വാള്‍ (8), ആയുഷി ഡൂബി (8), പ്രതിഭാ കൌള്‍ (2) രാം ഗൌതം (7), എന്നിവരാണ് മരിച്ചത്. 24 മണിക്കൂറിനിടേയാണ് ഈ മരണങ്ങള്‍ സംഭവിച്ചത്.

കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും പരാതി നല്‍കി. സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.

English Summary: Suspected transfusion of blood of the wrong group led to the death of four thalassemia- affected children aged between two and eight at a government hospital in a Madhya Pradesh district.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :