ഗുജറാത്ത് ഗവര്‍ണര്‍ ഏകാധിപതി?

ന്യൂഡല്‍ഹി:| WEBDUNIA|
PRO
ഗുജറാത്ത് ഗവര്‍ണര്‍ കമല ബെനിവാള്‍ നിയമനത്തില്‍ ഏകാധിപത്യപരമായ പ്രവര്‍ത്തമാ‍ണ് നടത്തിയതെന്ന് ആരോപിച്ച് ബിജെപി ചൊവ്വാഴ്ച പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്നാണ് ബിജെപിയുടെ ആവശ്യം.

മുഖ്യമന്ത്രിയോടോ മന്ത്രിഭസഭയോടോ അഭിപ്രാ‍യം ചോദിക്കാതെയാണ് ലോകായുക്തയെ നിയമിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തി. നടപടി ഫെഡറല്‍ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്നും അതിനാല്‍ ഗവര്‍ണറെ തിരികെ വിളിക്കണം എന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടും എന്നും ബിജെപി ആവശ്യപ്പെട്ടു.

എല്‍കെ അദ്വാനിയാണ് ലോക്സഭയില്‍ പ്രശ്നം ഉന്നയിച്ചത്. ബിജെപിയുടെ പ്രതിഷേധം കാരണം സഭ രണ്ട് തവണ തടസ്സപ്പെടുകയും പിന്നീട് ഇന്നത്തേക്ക് പിരിയുകയുമായിരുന്നു. രാജ്യസഭയില്‍ അരുണ്‍ ജെയ്‌റ്റ്ലിയാണ് ഇക്കാര്യം ഉന്നയിച്ചത്. രാജ്യസഭ ഇന്നത്തേക്ക് പിരിയും മുമ്പ് മൂന്ന് തവണ തടസ്സപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :