ഗുജറാത്ത് അന്വേഷണസംഘം: പുന:സംഘടനയില്‍ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA|
ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പുന:സംഘടിപ്പിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനം കൈക്കൊള്ളും. നേരത്തെ പ്രത്യേക സംഘത്തിലെ ഐ പി എസ്‌ ഉദ്യോഗസ്ഥരായ ഗീതാ ജോഹ്‌റിയോടും ശിവാനന്ദ്‌ ഝായോടും അന്വേഷണ നടപടികളില്‍നിന്ന്‌ വിട്ടുനില്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇരുവര്‍ക്കുമെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സുപ്രീംകോടതിയുടെ നടപടി. സി ബി ഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍റെ അധ്യക്ഷതയിലുള്ള പ്രത്യേക സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും.

അതേസമയം അന്വേഷണ സംഘത്തിന്‍റെ അധ്യക്ഷനായ ആര്‍ കെ രാഘവന്‍ ഇരുവര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗീതാ ജോഹ്‌റിയെയും ശിവാനന്ദ്‌ ഝായെയും പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന്‌ ഒഴിവാക്കരുതെന്ന്‌ ആര്‍ കെ രാഘവന്‍ സുപ്രീംകോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ സംഘത്തിന്‍റെ അധ്യക്ഷന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിക്കണമോ എന്ന കാര്യം ജസ്റ്റിസുമാരായ ഡി കെ ജെയിന്‍, പി സദാശിവം, അഫ്താബ്‌ ആലം എന്നിവരടങ്ങുന്ന പ്രത്യേക ബഞ്ച്‌ ഇന്ന്‌ പരിഗണിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :