ചെന്നൈ|
Last Updated:
തിങ്കള്‍, 16 ജൂണ്‍ 2014 (20:21 IST)
നടി ഖുശ്ബു ഡി എം കെയില്‍ നിന്ന് രാജിവച്ചു. താന്‍ പാര്‍ട്ടി വിടുകയാണെന്ന് കരുണാനിധിക്ക് അയച്ച കത്തില്‍ ഖുശ്ബു വ്യക്തമാക്കി. തന്റെ കഠിനാദ്ധ്വാനത്തിനും അര്‍പ്പണത്തിനും അര്‍ഹിച്ച പരിഗണന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചില്ലെന്ന് കത്തില്‍ ഖുശ്ബു പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നുള്ള അവഗണന തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയെന്നും ഖുശ്ബു പറയുന്നു.
"കൃത്യമായ സമയത്ത് ചില വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഞാനും അതുതന്നെ ചെയ്യുന്നു" - ഖുശ്ബു ട്വീറ്റ് ചെയ്തു.
2010ലാണ് ഖുശ്ബു ഡി എം കെയില്‍ ചേര്‍ന്നത്. അതിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ ഡി എം കെയുടെ സ്റ്റാര്‍ കാമ്പയിനര്‍ ആയിരുന്നു ഖുശ്ബു.
ഒരിക്കല്‍ പോലും ഡി എം കെയിലെ അധികാരരാഷ്ട്രീയത്തിലേക്ക് ഖുശ്ബു കടന്നുവന്നില്ല. ഇപ്പോഴും തമിഴ് സിനിമയിലെ സജീവ സാന്നിധ്യമാണ് ഖുശ്ബു.
ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ സി തമിഴ് സിനിമയിലെ ഒന്നാം നിര സംവിധായകനും നടനുമാണ്.