ഖണ്ഡനപ്രമേയം പരാജയപ്പെട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ കൊണ്ടുവന്ന ഖണ്ഡനപ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടു. 289 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 201 പേര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്.

പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് അവതരിപ്പിച്ച ഖണ്ഡനപ്രമേയം വോട്ടിനിടാനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. പ്രതിപക്ഷത്തു നിന്ന് ഇതുള്‍പ്പടെ പത്തോളം പ്രമേയങ്ങളുണ്ടായിരുന്നു. എന്നാല്‍ ബാക്കി എല്ലാ പ്രമേയങ്ങളും ഒരുമിച്ച് വോട്ടിനിടുകയായിരുന്നു.

പ്രമേയം വോട്ടിനിടും മുമ്പുതന്നെ അതിന്‍റെ ഫലത്തേക്കുറിച്ച് ഏവര്‍ക്കും ബോധ്യമുണ്ടായിരുന്നു. ആര്‍ ജെ ഡി, എസ് പി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ബി ജെ പിയോട് ചേര്‍ന്ന് സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ കഴിയില്ലെന്നാണ് ആര്‍ ജെ ഡി വ്യക്തമാക്കിയത്. സര്‍ക്കാരിന് അനുകൂലമായ നിലപാടെടുക്കുമെന്ന് മായാവതിയുടെ ബി എസ് പി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഖണ്ഡനപ്രമേയത്തിന് അനുമതി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :