കോളേജ് പ്രിന്‍സിപ്പാലിനെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നു
തൂത്തുക്കുടി |
WEBDUNIA|
PRO
തമിഴ്‌നാട്ടില്‍ കോളേജ് പ്രിന്‍സിപ്പാലിനെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നു. തൂത്തുക്കുടിയിലെ ഇന്‍ഫന്റ് ജീസസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാല്‍ ഡോ എല്‍ ആര്‍ ഡി സുരേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നത്.
മൂന്ന് വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം കേളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടികളെ ശല്യം ചെയ്തതിനാലാണ് ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാകാം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളും തമിഴ്‌നാട് സ്വദേശികളാണ്.