കോണ്‍ഗ്രസിന് മുസ്ലീം ലീഗിന്റെ ശബ്ദമാണ്: വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി| WEBDUNIA|
PTI
കോണ്‍ഗ്രസ്‌ മുസ്ലീം ലീഗിന്റെ സ്വരത്തിലാണു സംസാരിക്കുന്നതെന്നു ബിജെപി മുന്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. ശ്യാമ പ്രസാദ്‌ മുഖര്‍ജി സ്മാരക ട്രസ്റ്റിന്റെ കീഴില്‍ പബ്ലിക്‌ പോളിസി റിസര്‍ച്ച്‌ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ കേസുകളില്‍ മുസ്ലീമുകളെ അറസ്റ്റ് ചെയ്യുന്നതു കരുതലോടെ വേണമെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പൊലീസിനെ ഉപദേശിക്കുന്നത്. മതത്തിന്റെ പേരില്‍ സംവരണത്തിനും, ഭൂരിപക്ഷ സമുദായത്തിനെതിരായ വ്യവസ്ഥകളുള്ള വര്‍ഗീയ കലാപ വിരുദ്ധ ബില്‍ കൊണ്ടുവരാനും യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നു വെങ്കയ്യ പറഞ്ഞു.

കശ്മീരിനു പ്രത്യേക പദവി അനുവദിച്ച കോണ്‍ഗ്രസ്‌ നയമാണു പാക്കിസ്ഥാന്റെ നിലപാടുകള്‍ക്കു തുണയാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്, ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, വിനയ്‌ സഹസ്രബുദ്ധെ എന്നിവര്‍ പ്രസംഗിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :