കോണ്‍ഗ്രസിനെതിരെ സി.പി.ഐ

കൊല്‍ക്കത്ത | WEBDUNIA|
കോണ്‍ഗ്രസിനെതിരെ സി.പി.ഐ രംഗത്ത്. കോണ്‍ഗ്രസിന്‍റെ നിര്‍ബന്ധബുദ്ധി മൂലം രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ടായിരിക്കുകയാണ് സി.പി.ഐ ദേശീയ കൌണ്‍സില്‍ അംഗം മഞ്ജു കുമാര്‍ ആരോപിച്ചു.

‘ഇന്തോ-യു.എസ് ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിര്‍ബന്ധബുദ്ധി മൂലം രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസിന്‍റെ നയത്തോട് ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട് ’-മഞ്ജു കുമാര്‍ പറഞ്ഞു.

ഇടതു സഖ്യത്തില്‍ സി.പി.എം പുലര്‍ത്തുന്ന ധാര്‍ഷ്‌ട്യത്തെ മഞ്ജു കുമാര്‍ പേര്‍ എടുത്ത് പറയാതെ വിമര്‍ശിച്ചു. നന്ദിഗ്രാം സംഭവിക്കാനുള്ള കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ‘പാവപ്പെട്ടവരുടെ കണ്ണീര്‍ ഏറ്റുവാങ്ങി വികസനം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പ്രധാനസഖ്യ കക്ഷിക്ക് ഇത് മനസ്സിലാകുന്നില്ല. ഈ വിഷയം ഞങ്ങള്‍ മുന്നണിയില്‍ ശക്തമായി ഉന്നയിക്കും‘-അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :