കൊഴുപ്പു കുറയ്ക്കാന്‍ എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചു: ഡോക്ടറെ കാത്തിരുന്നത് എട്ടിന്റെ പണി

അയ്യോ... ഞാന്‍ ആധുനിക ചികിത്സ രീതികളെ പരിചയപ്പെടുത്തുന്നതിനാണ് ആ വീഡിയോ പ്രചരിപ്പിച്ചത്; കിട്ടി എട്ടിന്റെ പണി

Aiswarya| Last Modified ഞായര്‍, 9 ജൂലൈ 2017 (12:33 IST)
കൊഴുപ്പ് കുറയ്ക്കാന്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്ത്
പ്രചരിപ്പിച്ച ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച ഈ സംഭവം നടന്നത് കുവൈറ്റിലാണ്. ഡോക്ടര്‍ പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ വൈറലായതോടെ പ്രധിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തേ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

ശരീരത്തില്‍ കൊഴുപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ശസ്ത്രിക്രിയയ്ക്ക് ആധുനിക ചികിത്സ രീതികളെ പരിചയപ്പെടുത്തുന്നതിനാണ് താന്‍ ഈ വീഡിയോ പ്രചരിപ്പിച്ചതെന്നായിരുന്ന ഡോക്ടറുടെ വിശദീകരണം.
എന്നാല്‍ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :