താപനില ഉയര്‍ന്നതിനെ തുടര്‍ന്നു 524 പേരാണു കഴിഞ്ഞ രണ്ടുമാസത്തിനിടെ ആന്ധ്രാപ്രദേശില്‍ മരിച്ചത്. 47 മുതല്‍ 49 ഡിഗ്രിവരെ ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ആന്ധ്രാപ്രദേശില്‍ രേഖപ്പെടുത്തിയത്. മെയ് അവസാനത്തോടെ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉയര്‍ന്ന താപനിലയെ തുടര്‍ന്നു ശനിയാഴ്ച മാത്രം 250ലധികം പേരാണു മരിച്ചത്. തീരദേശ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മരണം നടന്നത്. ഗുണ്ടൂരില്‍ 95 പേരും പ്രകാശത്ത് 75 പേരുമാണ് മരണപ്പെട്ടത്. അടുത്ത രണ്ട് ദിവസം കൂടി ആന്ധയില്‍ ഉഷ്ണക്കാറ്റും ഉയര്‍ന്ന താപനിലയും തുടരുമെന്നു കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനാല്‍ ജനങ്ങള്‍ കഴിയുന്നതും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ പുറത്തിറങ്ങരുതെന്നു അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.