കൈക്കൂലി വാങ്ങിയ എംഎല്‍എ ഒളികാമറയില്‍ കുടുങ്ങി

ഇന്‍ഡോര്‍| WEBDUNIA| Last Modified ശനി, 31 ജൂലൈ 2010 (17:35 IST)
PRO
എഞ്ചിനിയറിംഗ്‌ കോളജ്‌ ആരംഭിക്കാനായി എത്തിയ വ്യവസായിയോട് 10,000 രൂപ കൈക്കൂലി വാങ്ങിയ ബിജെപി എംഎല്‍എ ഒളികാമറയില്‍ കുരുങ്ങി. മധ്യപ്രദേശിലെ ശിവ്‌പുരി ജില്ലയില്‍ നിന്നുള്ള എംഎല്‍എ രമേഷ്‌ ഖാതേക്‌ ആണ്‌ ഒളി ക്യാമറയില്‍ കുടുങ്ങിയത്‌.

ഇന്‍ഡോറിലെ വ്യവസായിയായ അജീത് എന്നയാണില്‍ നിന്നാണ് ഖാതേക് പണം വാങ്ങിയത്‌. എഞ്ചിനിയിംഗ്‌ കോളജ്‌ ആരംഭിക്കാന്‍ അജീത് ആറു മാസം മുമ്പാണ്‌ ശ്രമം തുടങ്ങിയത്‌. ശുപാര്‍ശ കത്തിനായി എംഎല്‍എയെ സന്ദര്‍ശിച്ചപ്പോഴാണ്‌ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടത്‌.

സര്‍ക്കാരില്‍ നിന്ന്‌ സൌജന്യമായി ഭൂമിയും മറ്റ് അടിസ്ഥാന സൌകര്യങ്ങളും അനുവദിപ്പിക്കാമെന്നും എംഎല്‍എ ഉറപ്പുനല്‍കിയിരുന്നു. സൌകര്യങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് പണം നല്‍കിയാല്‍ മതിയെന്നു ഖാതേക് വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചതിനുശേഷമെ പ്രതികരിയ്ക്കു എന്ന് ബി ജെ പി വക്താ‍വ് നരോത്തം മിശ്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :