കേരളത്തിന്‍റെ റയില്‍‌വെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി

സദാനന്ദഗൌഡ, റയില്‍‌വെ, നരേന്ദ്ര മോഡി, ബജറ്റ്
ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 15 ജൂലൈ 2014 (21:11 IST)
കേന്ദ്ര റയില്‍‌വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ എം പിമാര്‍ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംയുക്ത സമിതിയെ നിയോഗിക്കുമെന്ന് റയില്‍‌വെ മന്ത്രി സദാനന്ദഗൗഡ അറിയിച്ചു. കേരളത്തിന്‍റെ ആവശ്യങ്ങള്‍ താന്‍ മനസിലാക്കിയിട്ടുണ്ടെന്നും കേരള എം പിമാരുടെ പ്രത്യേക യോഗം വീണ്ടും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കുന്ന സമിതിയില്‍ കേരളത്തിന്‍റെയും കേന്ദ്രത്തിന്‍റെയും പ്രതിനിധികള്‍ ഉള്‍പ്പെടും. കേരളത്തിന്‍റെ റയില്‍വെ വികസനവും സ്ഥലമേറ്റെടുക്കല്‍ പ്രശ്‌നവും സമിതി ചര്‍ച്ചചെയ്യും.

റയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച തീര്‍ഥാടക സര്‍ക്യൂട്ടില്‍ കേരളത്തില്‍ നിന്ന് ശബരിമലയേയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബജറ്റ് ചര്‍ച്ചയ്‌ക്കൊടുവില്‍ റയില്‍വെ മന്ത്രി നടത്തിയ മറുപടി പ്രസംഗത്തിലാണ് കേരളത്തിന്‍റെ കാര്യങ്ങള്‍ പരാമര്‍ശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :