കേന്ദ്ര സഹമന്ത്രിയുടെ മുസ്ലിം വിദ്വേഷ പരാമർശം രാജ്യസഭയിൽ ചർച്ചയിലേക്ക്

മുസ്ലിം, മന്ത്രി, സി പി ഐ, കോൺഗ്രസ്, സർക്കാർ, നരേന്ദ്ര മോദി,  രാഹുൽ ഗാന്ധി, സ്‌മൃതി ഇറാനി Muslim, Minister, CPI, Congress, Government, Narendra Modi, Rahul Gandhi, Smrithi   Irani
ന്യൂഡൽഹി| aparna shaji| Last Updated: വ്യാഴം, 3 മാര്‍ച്ച് 2016 (12:17 IST)
കേന്ദ്ര മാനഭവിഭവശേഷി സഹമന്ത്രി രാംശങ്കർ കത്തേരിയ മുസ്ലിങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രഭാഷണ വിഷയം വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ചയാകും. സി പി ഐയും കോൺഗ്രസുമാണ് ഈ വിഷയത്തിൽ രാജ്യസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുക.

നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തിൻമേൽ നടന്ന ചർച്ചയിൽ ഇരുസഭകളിലും നിന്നും രൂക്ഷവിമർശനമാണ് സർക്കാരിന് നേരിടേണ്ടി വന്നത്. പ്രതിപക്ഷ നേതാക്ക‌ൾ ജെ എൻ യു വിഷയവും മറ്റ് സമകാലിക വിഷയങ്ങ‌ളും ഉയർത്തി സർക്കാരിനെതിരെ രംഗത്ത് വന്നു. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്തിയെന്നാൽ ഇന്ത്യയോ ഇന്ത്യയെന്നാൽ പ്രധാനമന്ത്രിയോ അല്ലായെന്ന് വാദിക്കുകയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കടന്നാക്രമിക്കുകയും ചെയ്തു.

കേന്ദ്രമന്ത്രി രാംശങ്കർ കത്തേരിയ മുസ്ലിങ്ങൾക്കെതിരെ വിദ്വോഷ പ്രസംഗം നടത്തിയ വിഷയത്തിൽ നേതാവ് ഡി രാജ, കോൺഗ്രസ് നേതാക്ക‌ൾ ആനന്ദ് ശർമ, പ്രമോദ് തിവാരി, ഗുലാം നബി ആസാദ് എന്നിവരാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയം രാജ്യസഭയുടെ പരിഗണനാ പട്ടികയിൽ പെടുത്തുകയും ചർച്ചക്ക് വിധേയമാക്കുകയും ചെയ്യും. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷം ഒരുമിച്ച് നിന്നാൽ പ്രതിരോധത്തിലാകും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തിന്മേൽ സർക്കാരിനു നേരിട്ട രൂക്ഷ വിമർശനങ്ങ‌ൾക്ക് ഇരുസഭകളോടും പ്രധാനമന്ത്രി മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യോമയാന നിയമ ഭേദഗതി ബിൽ കഴിഞ്ഞ ചർച്ച‌യിൽ രാജ്യസഭ പാസ്സാക്കിയിരുന്നു. സ്‌മൃതി ഇറാനിക്കെതിരെ നൽകിയ അവകാശ ലംഘന നോട്ടീസിൽ ഇരുസഭകളുടെയും അധ്യക്ഷൻ തീരുമാനം അറിയിക്കാത്ത വിഷയവും പ്രതിപക്ഷം ഉന്നയിക്കും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :