കേജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അരവിന്ദ് കേജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ പരസ്യമായി രംഗത്ത്. അഴിമതിവിരുദ്ധ ജനകീയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ട തന്റെ സംഘത്തിന്റെ ഐക്യത്തെ തകര്‍ത്തത് അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയമോഹങ്ങളാണെന്ന് ഹസാരെ കുറ്റപ്പെടുത്തി.

താന്‍ ഒരു രാഷ്ട്രീയക്കാരനല്ല, അതിനാലാണ് പാര്‍ട്ടിയുണ്ടാക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തോട് പരസ്യമായിത്തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് സംഘം പിളര്‍ന്നതെന്നും ഹസാരെ പറഞ്ഞു. തന്റെ പേരോ ചിത്രമോ പുതിയ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കരുതെന്ന് ഹസാരെ വ്യക്തമാക്കി.

ഇതിനിടെ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുംമുമ്പ് ജനാഭിപ്രായം തേടാന്‍ അരവിന്ദ് കെജ്‌രിവാള്‍ ഒരുങ്ങുന്നു. ഗാന്ധിജയന്തിദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനു മുന്നോടിയായി, ജനലോക്പാല്‍ പ്രചാരണവേളയില്‍ ചെയ്തപോലെ ജനാഭിപ്രായം തേടാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, പുതിയ പാര്‍ട്ടിയുടെ ഭരണഘടന, വീക്ഷണം തുടങ്ങിയവയുടെ കരട് ഒക്ടോബര്‍ രണ്ടിന് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ രാജ്യത്തുടനീളം സഞ്ചരിച്ച് ജനാഭിപ്രായം തേടും. ഇതു കൂടി ഉള്‍പ്പെടുത്തി കരടില്‍ മാറ്റംവരുത്തും. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :