കേജ്രിവാളിന്റെ മുന്നറിയിപ്പിന് പിന്നാലെ ഡെല്‍ഹിയില്‍ യൂബര്‍, ഓല ടാക്‌സികള്‍ നിരക്ക് കുറച്ചു

അമിതമായി യാത്രാനിരക്ക് ഈടാക്കുന്ന ടാക്‌സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യൂബര്‍, ഓല നിരക്കുകള്‍ കുറച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് പാലിക്കാത്ത വാഹനങ്ങള

ന്യൂഡെല്‍ഹി, യൂബര്‍, ഓല, അരവിന്ദ് കെജ്രിവാള്‍ Newdelhi, Yuber, Oola, Aravind Kejrival
ന്യൂഡെല്‍ഹി| rahul balan| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (20:49 IST)
അമിതമായി യാത്രാനിരക്ക് ഈടാക്കുന്ന ടാക്‌സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യൂബര്‍,
നിരക്കുകള്‍ കുറച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് പാലിക്കാത്ത വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് ടാക്സികള്‍ നിരക്ക് പഴയപടിയാക്കിയത്.

യൂബറും ഓലയും തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് കെജ്രിവാള്‍ ശാസനയുമായി രംഗത്തെത്തിയത്. ഒറ്റഇരട്ട അക്കനമ്പര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം സംസ്ഥാനത്ത് തുടങ്ങിയ ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ചയാണ് യൂബറും ഓലയും ചാര്‍ജ്ജുകളില്‍ വര്‍ദ്ധനവ് വരുത്തിയത്. ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരാതിയുള്ളവര്‍ 01142400400 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :