കൂട്ടമാനഭംഗകേസിലെ പ്രതി മര്‍ദ്ദനത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: |
WEBDUNIA|
PTI
PTI
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ (20) സഹതടവുകാരുടെ മര്‍ദ്ദനത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ഗുരുതര പരിക്കുകളോടെ ഇയാളെ ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീഹാര്‍ ജയിലില്‍ ഇയാള്‍ക്ക് നല്‍കിയിരുന്ന ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരുന്നതായി വിനയ് ശര്‍മ്മയുടെ അഭിഭാഷകര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ചതായും അഭിഭാഷകര്‍ ആരോപിച്ചു. കടുത്ത പനിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലിലുള്ള ആശുപത്രിയില്‍ ഇയാളെ നേരത്തെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് ലോക്നായക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യര് എയര്‍ ഫോഴ്സിന്റെ പരീക്ഷയെഴുതുന്നതിനായി വിനയ് ശര്‍മ്മയ്ക്ക് കഴിഞ്ഞ മാസം കോടതി അനുവാദം ന ല്കിയിരുന്നു. എന്നാല്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കൈ ഒടിഞ്ഞതായും പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ലെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രതികള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി രാം സിംഗിനെ തീഹാര്‍ ജയിലില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബര്‍ 16ന് രാത്രിയാണ് കേസിനാസ്പദമായ മാനഭംഗം നടക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി 29ന് സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിച്ചു. കേസിന്റെ വിചാരണ ഏകദേശം പൂര്‍ത്തിയായി വരവേയാണ് വിനയ് ശര്‍മ്മയ്ക്കെതിരെ ആക്രമണമുണ്ടായിരിക്കുന്നത്. വിനയ് ശര്‍മ്മയെ കൂടാതെ നാലു പ്രതികളാണുള്ളത്.