കൂടംകുളം: ആദ്യ റിയാക്ടറില്‍ 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും
ചെന്നൈ|
WEBDUNIA|
Last Modified ശനി, 17 ഓഗസ്റ്റ് 2013 (09:48 IST)
PRO
കൂടംകുളത്തെ ആദ്യത്തെ റിയാക്ടര്‍ ഓഗസ്റ്റ് അവസാനത്തോടെ 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് ആണവനിലയം ഡയറക്ടര്‍ ആര്‍എസ് സുന്ദര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ആണവോര്‍ജ നിയന്ത്രണബോര്‍ഡ് റിയാക്ടറിന്റെ 50 ശതമാനം ശേഷി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്കി. സുരക്ഷാ അവലോകനത്തിനായുള്ള ഉപദേശകസമിതി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 50 ശതമാനം ശേഷി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയത്.
ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനം റഷ്യയിലെ കുര്ച്ചറ്റോവ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരും ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഒരുതരത്തിലുള്ള അശ്രദ്ധയ്ക്കും ഇവിടെ ഇടമുണ്ടാവില്ലയെന്ന് അദ്ദേഹം അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ മൂന്നുസെക്കന്ഡിനുള്ളില് റിയാക്ടര്‍ അടയ്ക്കാനാവുമെന്നും സുന്ദര്‍ പറഞ്ഞു.
രണ്ടാമത്തെ ആണവറിയാക്ടര്‍ ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് കരുതുന്നതെന്നും സുന്ദര്‍ പറഞ്ഞു. കൂടംകുളം പദ്ധതിയുടെ നിര്‍മാണച്ചെലവ് 13,171 കോടി രൂപയില്‍നിന്ന് 17,200 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് വൈദ്യുതിവിലയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നും നാലും റിയാക്ടറുകളുടെ പലഘടകങ്ങളും പ്രാദേശികമായി നിര്‍മിക്കുന്നതിലൂടെ നിര്‍മാണച്ചെലവ് വന്‍തോതില്‍ കുറയ്ക്കാമെന്നും സുന്ദര്‍ വ്യക്തമാക്കി.