കുല്‍ഭൂഷണ്‍ ജാധവിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ മേധാവിയുമായി ബന്ധമെന്ന് പാകിസ്ഥാന്‍

കുല്‍ഭൂഷണ് റോ മേധാവിയുമായി ബന്ധമെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി| AISWARYA| Last Updated: ശനി, 24 ജൂണ്‍ 2017 (10:37 IST)
കുല്‍ഭൂഷണ്‍ ജാധവിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മേധാവിയുമായി ബന്ധമുണ്ടെന്ന് പാകിസ്ഥാന്‍. അനില്‍ കുമാര്‍ ഗുപ്ത എന്ന റോയിലെ ഉദ്യോഗസ്ഥനാണ് സിന്ധ്, ബലൂചിസ്താന്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചതെന്ന് ഏറ്റവും അവസാനമായി പുറത്തുവന്ന വീഡിയോയില്‍
ജാധവ് പറയുന്നുണ്ട്.

എന്നാല്‍ ഈ വിവരം ഇന്ത്യന്‍ സര്‍ക്കാരിനോട് പാകിസ്താന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ജാധവിന്റെ വിചാരണയും റോ മേധാവിക്ക് നേരെയുള്ള ആരോപണവും പ്രഹസനമാണെന്ന് പ്രതികരിച്ചിരുന്നു. ജാധവിന്റെ വധശിക്ഷ ഹേഗിലെ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ജാധവിനെ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത് 2016ലാണ്. തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ജാധവ് പാകിസ്താന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാരോപിച്ചായിരുന്നു ശിക്ഷ. ഇതിനെതിരെയാണ് ഇന്ത്യ അന്താരാഷ്ട്രക്കോടതയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :