കാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ 11 മരണം

ശ്രീനഗര്‍| WEBDUNIA|
PTI
കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് ലഡാക്കില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും 100 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ലഡാക്കിലുണ്ടായ അപകടത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു.

മഞ്ഞിടിച്ചില്‍ മൂലം സംസ്ഥാനം ഒട്ടാകെ കനത്ത നാശം നേരിടുകയാണ്. ജമ്മു കാശ്മീരില്‍ 150 വീടുകള്‍ മഞ്ഞിടിച്ചിലില്‍ തകര്‍ന്നു. കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിമിഗാം, കാര്‍ഗിലിലെ കാക്സാര്‍, ഷോപിയാന്‍ ജില്ലയിലെ കാന്‍സു എന്നീ ഗ്രാമത്തിലുള്ളവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

കെല്ലാര്‍, ഷോപിയാന്‍ തുടങ്ങിയ പ്രദേശങ്ങലില്‍ നിന്നും 10 പേരെയും രണ്ട് കുടുംബങ്ങളെയും ആര്‍മി രക്ഷപ്പെടുത്തിയതായി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :