കാമുകിയെ കാണാന്‍ പാക് സൈനികന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍!

ജമ്മു| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ സൈനികനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ആരിഫ് അലി(19) എന്ന സൈനികന്‍ ആണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്.

നിരാശ മൂലമാണ് താന്‍ അതിര്‍ത്തി കടന്നതെന്നാണ് ആരിഫ് പൊലീസിനോട് പറഞ്ഞത്. വൈദ്യുതി, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും സീനിയര്‍ ഓഫിസര്‍മാരുടെ പെരുമാറ്റവുമാണ് നിരാശയ്ക്ക് കാരണം എന്നും ഇയാള്‍ പറഞ്ഞു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പാക് സേനാംഗമായ ഇയാള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സൈഫുള്ള പോസ്റ്റിലാണ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നത്.

പിടികൂടുമ്പോള്‍ ആരിഫിന്റെ പക്കല്‍ നിന്ന് പാക് പൌരത്വം തെളിയിക്കുന്ന ഐഡന്‍റിറ്റി കാര്‍ഡ്, രണ്ട് സിം കാര്‍ഡുകള്‍, 13,000 രൂപയുടെ പാകിസ്ഥാന്‍ കറന്‍സി തുടങ്ങിയവ കണ്ടെടുത്തു. സിവില്‍ ഡ്രസില്‍ ആയിരുന്നു ഇയാള്‍.

അതേസമയം, കാമുകിയെ കാണാനായി അവധിയെടുത്ത് ആരിഫ് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂഞ്ചിലെ ഗ്രാമത്തിലാണ് പെണ്‍കുട്ടിയും മാതാപിതാക്കളും കഴിയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണത്രേ ഇവര്‍ ഇവിടെ എത്തിയത്. പെണ്‍കുട്ടിയെ ഒരു ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മാതാപിക്കള്‍ ശ്രമം നടത്തിവരികയാണെന്നും സൂചനകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :