കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വീരപ്പ മൊയ്‌ലിക്കെതിരെ മുല്ലപ്പള്ളിയും വയലാര്‍ രവിയും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 1 മാര്‍ച്ച് 2014 (11:46 IST)
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലിക്കെതിരെ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വയലാര്‍ രവിയും രംഗത്തുവന്നു.

ചില കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന കോണ്‍ഗ്രസ് താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കോണ്‍ഗ്രസിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് മൊയ്‌ലി സംസാരിക്കുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പറയുന്നതിന് വിപരീതമാണ് മൊയ്‌ലി സംസാരിക്കുന്നത്. ഇങ്ങനെയുള്ളവരെ കേന്ദ്രമന്ത്രിമാരായി കാണാന്‍ കഴിയില്ല-മുല്ലപ്പള്ളി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ വാക്ക് മൊയ്‌ലിയുടേതല്ല സോണിയാഗാന്ധിയുടേതാണെന്ന് വയലാര്‍ രവി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :