കസബിനെ വധിക്കാന്‍ ദാവൂദ്

മുംബൈ| PRATHAPA CHANDRAN|
മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടാന്‍ സാധിച്ച അജ്മല്‍ അമിന്‍ കസബിനെ വധിക്കാന്‍ പാകിസ്ഥാനിലെ ചാരസംഘടനയായ ഐ‌എസ്‌ഐ പദ്ധതിയിടുന്നു എന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ വെളിപ്പെടുത്തുന്നു. ഇതിനായുള്ള കരാര്‍ ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ഗുജറാത്തിലെ ഭുജില്‍ നിന്ന് പിടിച്ചെടുത്ത ഇന്‍റര്‍നെറ്റ് സന്ദേശങ്ങളില്‍ നിന്നാണ് ഐ‌എസ്‌ഐയുടെ പദ്ധതിയെ കുറിച്ച് അറിയാന്‍ സാധിച്ചത്. കസബിനെ വധിക്കാന്‍ വേണ്ടിയുള്ള ദൌത്യം ദാവൂദ് ഛോട്ടാ ഷക്കിലിനെ ഏല്‍പ്പിച്ചു എന്നും ഇതിനായി കൃത്യതയുള്ള 15 ഷൂട്ടര്‍‌മാരെ രംഗത്ത് ഇറക്കിയിട്ടുണ്ട് എന്നും റോ വെളിപ്പെടുത്തുന്നു.

കസബിനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റുമ്പോള്‍ വെടിവച്ച് കൊല്ലാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആക്രമണ പദ്ധതിയെ കുറിച്ച് അറിഞ്ഞതോടെ കസബിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കസബിനെ സൂക്ഷിച്ചിരിക്കുന്നയിടത്ത് സിസി ടെലിവിഷന്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂ‍റും സബ്-ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ കാവലിലാണ് ഇയാള്‍.

ജയിലുകളില്‍ ദാവൂദിന്‍റെ അനുചരര്‍ ഉണ്ടായിരിക്കാമെന്നതുകൊണ്ട് കസബിനെ ജയിലിലേക്ക് മാറ്റാന്‍ സാധ്യത കുറവാണെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :