ശ്രീനഗര്‍|
WEBDUNIA|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2008 (12:04 IST)
കശ്മീരില്‍ പാകിസ്ഥാന് സേനയുടെ വെടിനിര്‍ത്തല്‍ ലംഘനം ആവര്‍ത്തിക്കുന്നു. വ്യാഴാഴ്ച ഝാന്ഘട്ട് പ്രദേശത്തെ രജൌരി ജില്ലയിലാണ് പാക് സേനകള്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയത്.
പുലര്‍ച്ചെ 6.40ഓടെയാണ് ആക്രമണം ഉണ്ടായത്. ഷെല്‍ ആക്രമണത്തില്‍ ആക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യന്‍ സേന സംയമനം പാലിക്കുകയും പ്രതികരിക്കാതിരിക്കുകയും ചെയ്തതായി സേനാ വക്താവ് ലെഫ്റ്റ. കേണല്‍ എസ് ഡി ഗോസ്വാമി പറഞ്ഞു.
നിയന്ത്രണ രേഖയില്‍ എല്ലായിടത്തും ജാഗ്രത പാലിക്കാനും, ശത്രുവിന്റെ ഏതാക്രമണ പദ്ധതിയെയും തകര്‍ക്കാനും സൈന്യത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇരുപത്തേഴാമത്തെയും ഈ മാസം ഏഴാമത്തെയും വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്.
2003 നവംബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘനത്തെ ബഹുമാനിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി കടന്നുള്ള ആക്രമണവും വെടിനിര്‍ത്തല്‍ ലംഘനവും പാക് സേന തുടരുകയാണ്.