കളക്ടറെ വിട്ടയച്ചെന്നും ഇല്ലെന്നും

റായ്പൂര്‍| WEBDUNIA|
PTI
PTI
മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ജില്ലാ കളക്ടര്‍ അലക്സ്പോള്‍ മേനോന്റെ മോചനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകിട്ട് 4:30ഓടെ കളക്ടറെ മോചിപ്പിച്ചു എന്നാണ് ഛത്തീസ്ഗഡിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അദ്ദേഹത്തെ വിട്ടയച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

മധ്യസ്ഥന്‍ ബി ഡി ശര്‍മ്മയ്ക്കൊപ്പമാണ് കളക്ടറെ വിട്ടയച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കളക്ടറുടെ മോചനത്തിനായി മാവോയിസ്റ്റുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചോ എന്ന് വ്യക്തമല്ല.

തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ് 32-കാരനായ അലക്സ്പോള്‍ മേനോന്‍. 2006 ബാച്ചിലെ തമിഴ്നാട് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. ഏപ്രില്‍ 21-ന് വൈകിട്ട് നാലരയോടെയാണ് മാവോയിസ്റ്റുകള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്ന ശേഷമായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :