കല്‍ക്കരിപ്പാടങ്ങളില്‍ 10.67 ലക്ഷം കോടിയുടെ അഴിമതി?
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
യു പി എ സര്‍ക്കാരിനെ വിടാതെ പിന്തുടരുന്ന നാണംകെട്ട അഴിമതിക്കഥകള്‍ തീരുന്നില്ല. ടുജി സ്പെക്ട്രം അഴിമതിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു വമ്പന്‍ അഴിമതി ആരോപണം കൂടി പുറത്തുവരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതിലൂടെ പൊതുഖജനാവിന് 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സി എ ജി റിപ്പോര്‍ട്ട് ആണ് ഇതിന് ആധാരം. ഇതേച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രതിപക്ഷം സ്തംഭിപ്പിക്കുകയും ചെയ്തു. ഒരു ദേശീയ ദിനപത്രമാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
‘ലേലം’ തന്നെയാണ് വീണ്ടും പ്രശ്നമാകുന്നത്. നേരത്തെ ടുജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നതെങ്കില്‍ ഇത്തവണ കല്‍ക്കരിപ്പാടങ്ങളുടെ ലേലമാണ് വിവാദമായിരിക്കുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ വിതരണം ചെയ്തു എന്നാണ് ആരോപണം. 2004-2009 കാലയളവില്‍ നടന്ന വിതരണം ആണ് സംശയത്തിന്റെ നിഴലില്‍ ഉള്ളത്.
പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ആണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തതെന്ന് സി എ ജി റിപ്പോര്‍ട്ട് പറയുന്നു. 57,325 കോടി രൂപയാണ് ഇവര്‍ നേടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ടാറ്റ, ബിര്‍ള, ജിന്‍ഡാല്‍ സ്റ്റീല്‍, വേദാന്ത, അനില്‍ അംബാനി ഗ്രൂപ്സ്, അഡാനിസ്, ആര്‍സലര്‍ മിത്തല്‍ എന്നിവയ്ക്ക് പുറമെ മറ്റ് ചില പൊതുമേഖലാ സ്ഥാപനങ്ങളും ഇതിലൂടെ വന്‍ നേട്ടം കൊയ്തു എന്നും റിപ്പോര്‍ട്ടിലുണ്ട്. ടുജി അഴിമതിയേക്കാള്‍ ആറിരട്ടി നഷ്ടമാണ് രാജ്യത്തിന് ഇതിലൂടെ ഉണ്ടായിരിക്കുന്നത് എന്നാണ് കണക്ക്.
എന്നാല്‍ കല്‍ക്കരി പാടങ്ങള്‍ വിതരണം ചെയ്തതില്‍ അപാകതയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
English Summary: Parliament was today rocked on a report of the Comptroller and Auditor General on allocation of 155 coal acreages between 2004 and 2009 to some 100 companies. Parliament rocked by reports of an alleged coal scam to the tune of Rs 10.7 lakh crore.