കല്‍ക്കരിക്കേസ്: മധു കോഡയ്ക്കും നവീന്‍ ജിന്‍ഡാലിനും ജാമ്യം

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 22 മെയ് 2015 (12:41 IST)
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, വ്യവസായി നവീന്‍ ജിന്‍ഡാല്‍ എന്നിവരടക്കം പത്തുപേര്‍ക്ക് ജാമ്യം അനുവദിച്ചു. പ്രത്യേക സി ബി ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ചെങ്കിലും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുതെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും വഞ്ചന, ക്രമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് എതിരായ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം ജിന്‍ഡജാല്‍ സ്റ്റീലിനും ഗഗന്‍ സ്‌പോഞ്ചിനും അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :