കര്‍ഷകന്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു

അഗര്‍ത്തല| WEBDUNIA| Last Modified വെള്ളി, 20 ജനുവരി 2012 (12:22 IST)
ത്രിപുരയില്‍ കര്‍ഷകന്‍ ബംഗ്ലാദേശ് സൈനികന്റെ വെടിയേറ്റ് മരിച്ചു. ടരക്പുര്‍ സ്വദേശി ഷാഹ ആലം ആണു മരിച്ചത്.

സിപാഹിജാല ജില്ലയില്‍ ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്താണ് സംഭവം. പുലര്‍ച്ചെ ആറരയോടെ വയലിലേക്കു പോയ ഷാഹയെ ബോര്‍ഡര്‍ ഗാര്‍ഡ്സ് ഓഫ് ബംഗ്ലാദേശ് (ബിജിബി) സൈനികര്‍ വെടിവയ്ക്കുകയായിരുന്നു.

മൃതദേഹം ബംഗ്ലാദേശിലേക്കു കൊണ്ടുപോകാന്‍ ബിജിബി ശ്രമം നടത്തിയെങ്കിലും ഗ്രാമവാസികള്‍ തടഞ്ഞു. ബംഗ്ലാദേശ് സൈനികരില്‍ ഒരാളെ ഗ്രാമവാസികള്‍ പിടികൂടി ബിഎസ്എഫിനു കൈമാറി. ഡി ഐ ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :