കര്‍ണ്ണാടക:ബി.ജെ.പി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
കര്‍ണ്ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു. കര്‍ണ്ണാടകയിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ ഭരണഘടനപരമായ മാര്‍ഗം അവലംബിക്കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ബി.ജെ.പി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.

പ്രധാനമന്ത്രിയുടെ കൂടെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി, ബി.ജെ.പി ദേശീയ പ്രസിഡന്‍റ് രാജ്‌നാഥ് സിംഗ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ രൂപവല്‍കരിക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ കര്‍ണ്ണാടകയില്‍ നിന്ന് രാഷ്‌ട്രപതി ഭരണം പിന്‍‌വലിക്കണമെന്നും ബി.ജെ.പി നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കര്‍ണ്ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ രാഷ്‌ട്രപതി പ്രതിഭപാട്ടീലിന് മുന്നില്‍ 129 എം.എല്‍.എമാരെ അണിനിരത്തുമെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദഗൌഡയും മുന്‍ ഉപമുഖ്യമന്ത്രി യെദിയൂരപ്പയും ചൊവ്വാഴ്‌ച ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.എം.എല്‍.എമാരുടെ എണ്ണത്തില്‍ തൃപ്തിയുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്ക് അയക്കുമെന്നും ഗവര്‍ണര്‍ നേതാക്കളോട് പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :