കര്‍ണാടകയില്‍ രണ്ട് ലക്ഷം കോടിയുടെ അഴിമതി!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കര്‍ണാടകയില്‍ മുന്‍ കേന്ദ്രമന്ത്രിയും എംഎല്‍എമാരും ചേര്‍ന്ന് വഖഫ് ഭൂമി മറിച്ചു വിറ്റ് കോടികളുടെ അഴിമതി നടത്തിയതായി വിവരം. രണ്ടു ലക്ഷത്തിലധികം കോടി രൂപയുടെ വഖഫ് ബോര്‍ഡ് ഭൂമി കുംഭകോണം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുമെന്നുറപ്പാണ്. കര്‍ണാടക ന്യൂനപക്ഷ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2,30,000 കോടി രൂപയുടെ അഴിമതി നന്നതിന്റെ വിവരങ്ങളുള്ളത്.

പാവപ്പെട്ടവര്‍ക്കായി വേണ്ടി വിനിയോഗിക്കേണ്ട വഖഫ് ഭൂമിയാണ് മറിച്ചുവിറ്റത്. രാഷ്ട്രീയക്കാര്‍ക്ക് പുറമെ വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. 27000 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്ത‍മായിട്ടുണ്ട്. ബാംഗ്ലൂര്‍, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഭൂമിയില്‍ ഏറിയ പങ്കും സ്ഥിതി ചെയ്യുന്നത്.

പരാതികളുടെ അടിസ്ഥാനത്തിലാണ് മൂന്നംഗ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചത്. നാലുമാസത്തെ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പ്രതിപക്ഷത്തെ പ്രമുഖരെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് ആഭ്യന്തര പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാരിന് ആശ്വാസകരമാകും എന്നാണ് സൂചന.

English Summary: A report on the alleged scam of over Rs. 2 lakh crore, involving the Wakf Board land, is likely to be tabled in the Karnataka Assembly today. The state-govt appointed committee submitted the 7,000-page report to Chief Minister D Sadananda Gowda on Monday.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :