കര്‍ണാടകയില്‍ ഭൂരിപക്ഷം കോടീശ്വരന്‍‌മാര്‍ക്കും ക്രിമിനലുകള്‍ക്കും!

ബംഗളൂരു: | WEBDUNIA|
PRO
PRO
കര്‍ണാടക നിയമസഭ . നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 225 അംഗങ്ങളില്‍ 200 പേരും കോടീശ്വരന്‍മാര്‍. നാമനിര്‍ദേശപത്രിക സമര്‍പ്പണ സമയത്ത് ഇവര്‍ വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിതര സംഘടനയായ കര്‍ണാടക ഇലക്ഷന്‍ വാച്ച് (കെഇഡബ്ലു) ആണ് ഇക്കാര്യം പുറത്തുവിട്ടത്. 218 പേരുടെ സ്വത്തുവിവരങ്ങളാണ് സംഘടന പരിശോധിച്ചത്. ഇതില്‍ 203 പേരും കോടീശ്വരന്‍മാരാണ്. മൊത്തം അംഗങ്ങളില്‍ 93 ശതമാനം പേരും കോടീശ്വരന്‍മാരാണെന്ന് ചുരുക്കം. കഴിഞ്ഞ നിയമസഭയില്‍ 63 ശതമാനം പേരായിരുന്നു കോടീശ്വരന്‍മാര്‍.

223 അംഗ നിയമസഭയില്‍ 121 സീറ്റുകളിലും വിജയിച്ച കോണ്‍ഗ്രസ് തന്നെയാണ് കോടീശ്വരന്‍മാരുടെ പട്ടികയിലും മുന്‍പന്തിയിലുള്ളത്. സ്വത്തുവകകള്‍ പരിശോധിച്ച 118 പേരില്‍ 112 പേരും കോണ്‍ഗ്രസുകാരാണ്. കോടീശ്വരന്‍മാരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. ബിജെപിയുടെ 40 അംഗങ്ങളില്‍ 37 പേരും ഈ പട്ടികയില്‍പ്പെടുന്നു. ജനതാദള്‍ സെക്കുലറിന്റെ 38 പേരുടെ സ്വത്ത് പരിശോധിച്ചതില്‍ 36 പേരും കോടീശ്വരന്‍മാരാണ്. മൊത്തം 40 അംഗങ്ങളാണ് ജെഡി-എസിനുള്ളത്.

കോടീശ്വരന്മാരുടെ കാര്യത്തില്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ കാര്യത്തിലും ഇത്തവണത്തെ നിയമസഭ 'സമ്പുഷ്ട'മാണ്. 218 അംഗങ്ങളില്‍ 74 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ 39 പേര്‍ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളവരാണ്. ഇതിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. 74 പേരില്‍ 37 പേര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. 13, 12 എന്നിങ്ങനെയാണ് ബി.ജെ.പിയുടെയും ജെഡി-എസിന്റെയും ക്രമിനല്‍ അംഗങ്ങളുടെ കണക്ക്.

ബിഎസ് യെദിയൂരപ്പയുടെ കെജെപിയുടെ ആറ് അംഗങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ എങ്കിലും ഇവരില്‍ മൂന്നു പേരും ക്രമിനിലുകളാണ്. ബിഎസ്ആര്‍ കോണ്‍ഗ്രസിന്റെ നാലില്‍ രണ്ടംഗങ്ങളാണ് ക്രിമിനല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ വിജയിച്ച ഏക സമാജ്‌വാദി പാര്‍ട്ടി അംഗം ക്രമിനല്‍ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :