കര്‍ണാടകയില്‍ ചൈനീസ് എഞ്ചിനീയറെ കാണാതായി

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കര്‍ണാടകയില്‍ ചൈനീസ് എഞ്ചിനീയറെ കാണാതായി റിപ്പോര്‍ട്ട്. ചൈനയിലെ ഒരു കമ്പനിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ ലീ സിയാന്‍‌പിന്‍‌വ്(41) എന്ന എഞ്ചിനീയറെയാണ് ചൊവ്വാഴ്ച കാണാതായതെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയിലെ കോപ്പല്‍ ജില്ലയില്‍ പുതിയ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലീ എത്തിയത്. ബാംഗ്ലൂരില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെ ഹോസ്പെറ്റ് സ്റ്റീല്‍ ലിമിറ്റഡിന്റെ ഗസ്റ്റ് ഹൌസില്‍ വച്ചാണ് ഇയാളെ കാണാതായത്. ചൊവ്വാഴ്ച രാവിലെ 8:15-നാണ് പ്രദേശവാസികള്‍ ലീയെ അവസാനമായി കണ്ടത്.

ലീയും മറ്റ് നാല് എഞ്ചി‍നീയര്‍മാരും ജൂണ്‍ ഒന്നിനാണ് കര്‍ണാടകയില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :