കര്‍ണാടക മുഖ്യമന്ത്രി: തര്‍ക്കം തീര്‍ക്കാന്‍ ആന്റണി ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍|
WEBDUNIA|
PRO
PRO
കോണ്‍ഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തിയ കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും എന്ന് സൂചനകള്‍. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, കേന്ദ്രമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയുടെ പേരും പട്ടികയിലുണ്ട്. എന്നാല്‍ അവകാശവാദങ്ങളുമായി മറ്റ് ചില നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ആരെന്ന തീരുമാനം കീറാമുട്ടിയായി മാറി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേന്ദ്ര നിരീക്ഷകരായി എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിലെത്തുന്നുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ആദ്യ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ ഹൈക്കമാന്‍ഡാവും അത് പ്രഖ്യാപിക്കുക.
224 അംഗ നിയമസഭയില്‍ 121 സീറ്റ് നേടി ബിജെപിയെ തറപറ്റിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയത്.