കമ്യൂണിസം ആരുടെയും കുത്തകയല്ല: സോമനാഥ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 27 ഫെബ്രുവരി 2009 (15:18 IST)
കമ്യൂണിസം ആരുടെയും കുത്തകയല്ലെന്ന് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. താന്‍ ഇപ്പോഴും ഒരു കമ്യൂണിസ്റ്റാണെന്നും ഇനിയും സഖാവായി തന്നെ തുടരുമെന്നും സോമനാഥ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോമനാഥ്.

കമ്യൂണിസം എന്നത് ആരുടെയും കുത്തകയല്ല. താന്‍ ഇപ്പോഴും ഒരു സഖാവാണ്. സഖാവായി തന്നെ തുടരുകയും ചെയ്യും. സി പി എമ്മില്‍ നിന്ന് പുറത്താക്കിയത് തന്‍റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമായിരുന്നുവെന്നും സോമനാഥ് പറഞ്ഞു.

വിമര്‍ശിക്കാന്‍ മാത്രമല്ല മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. നല്ലകാര്യങ്ങളും മാധ്യമങ്ങള്‍ എഴുതണമെന്ന് സോമനാഥ് ആവശ്യപ്പെട്ടു. താന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും സോമനാഥ് പറഞ്ഞു. വനിതാ സംവരണ ബില്‍ പാസാക്കാനാവത്തതാണ് തന്‍റെ എറ്റവും വലിയ നഷ്ടം.

പാര്‍ലിമെന്‍ററി ജനാധിപത്യത്തിന് പകരം വയ്ക്കാനായി മറ്റൊന്നുമില്ല. കഴിഞ്ഞ നാലരവര്‍ഷങ്ങള്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിരുന്നു. പാര്‍ലമെന്‍റംഗങ്ങള്‍ മോശമായി പെരുമാറുമ്പോള്‍ അവര്‍ക്ക് ജനങ്ങളോട് ബാധ്യതയും കടമയുമുണ്ടെന്ന് മറക്കരുതെന്നും സോമനാഥ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :