കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വ്യോമഗതാഗതം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PTI
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനഗതാഗതം ചൊവ്വാഴ്ചയും തടസ്സപ്പെട്ടു. രാവിലെ അഞ്ചുമണി മുതല്‍ എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് ഇത് തുടര്‍ച്ചയായി രണ്ടാംദിവസമാണ്. നൂറിലധികം വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 140 ലേറെ സര്‍വീസുകള്‍തടസ്സപ്പെടുകയോ താമസിക്കുകയോ ചെയ്തിരുന്നു.

50 മീറ്റര്‍ പോലുമകലെ കാണാന്‍ കഴിയാത്തത്ര കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയിലും പരിസരത്തും വ്യാപിച്ചത്. വിമാനങ്ങള്‍ ഇറക്കാന്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് കാറ്റ് സാങ്കേതികവിദ്യക്ക് 50 മീറ്ററെങ്കിലും അകലെ കാഴ്ച ലഭ്യമാകണം.

മൂടല്‍മഞ്ഞ് വിമാനസര്‍വീസുകളെ മാത്രമല്ല, ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രം 14 ട്രെയിന്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :