കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ തിങ്കളാ‍ഴ്ച നാട്ടില്‍ തിരിച്ചെത്തും. ഒരു വര്‍ഷം മുമ്പ് റാഞ്ചിയ രണ്ട് കപ്പലുകളിലെ 28 നാവികരാണ് തിരിച്ചെത്തുന്നത്. മോചനശേഷം ഇവര്‍ ഒമാനിലാണ് എത്തിച്ചേര്‍ന്നത്.

ഒരു വര്‍ഷത്തെ ശമ്പളകുടിശ്ശിക നല്‍കിയാല്‍ മാത്രമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ എന്ന് നാവികര്‍ കപ്പല്‍ അധികൃതരെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്ന് മാസത്തെ ശമ്പളം ഇപ്പോള്‍ നല്‍കാമെന്നും ബാക്കി ശമ്പളം ആറ് മാസത്തിന് ശേഷം നല്‍കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. ഇതേ തുടര്‍ന്നാണ് നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.

2012 മാര്‍ച്ച് രണ്ടിന് റാഞ്ചിയ എംടി റോയല്‍ ഗ്രേസ് എന്ന കപ്പലിലെ 17 നാവികരും മേയ് 10നു റാഞ്ചിയ എംടി സ്മിര്‍ണി എന്ന കപ്പലിലെ 11 നാവികരുമാണ് തിരിച്ചെത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി13നും 14നുമായാണ് ഇരു കപ്പലുകളും കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചത്. തുടര്‍ന്ന് ഇവര്‍ സലാല തുറമുഖത്ത് വന്നിറങ്ങി.

ഒമാനിലെ ഇന്ത്യന്‍ എംബസിയും പ്രവാസി സംഘടനകളുമാണ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കിയത്. നാവികര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കി. ഇവര്‍ക്ക് വേണ്ട വസ്ത്രങ്ങളും മറ്റും നല്‍കി. കുടുംബാംഗങ്ങളോട് സംസാരിക്കാനുള്ള സൌകര്യമൊരുക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :