ഓമനിച്ച് വളര്‍ത്തിയ പൂച്ച ചത്തു; ദു:ഖം സഹിച്ചില്ല, യുവതി ആത്മഹത്യ ചെയ്തു

ഹൈദരബാദ്| WEBDUNIA| Last Modified ചൊവ്വ, 16 ജൂലൈ 2013 (11:12 IST)
PRO
തന്റെ ജീവനെപ്പോലെ സ്നേഹിച്ച ചത്തതിനെ തുടര്‍ന്ന് യുവതി ചെയ്തു. ഹൈദരാബാദിലെ അംബര്‍പേട്ട് പ്രദേശത്താണ് ആത്മഹത്യ നടന്നത്. 25കാരിയായ സ്വര്‍ണലതയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

സ്വര്‍ണലത ഓമനിച്ച് വളര്‍ത്തിയിരുന്ന പൂച്ച രണ്ട് ദിവസം മുമ്പാണ് ചത്തത്. ഇതേ തുടര്‍ന്ന് യുവതി ഏറെ ദു:ഖിതയായിരുന്നു. മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും യുവതി കൂട്ടാക്കിയിരുന്നില്ലെന്ന് സഹവാസികള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.

പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്ന് കാണിച്ചുകൊണ്ട് സ്വര്‍ണലത എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം മുഴുവന്‍ കത്തിയ നിലയിലായിരുന്നു.

പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :