ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല: പ്രണാബ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല എന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട് എന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.

വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയില്ല. 462 ബില്യന്‍ കള്ളപ്പണ നിക്ഷേപം ഉണ്ടാവുമെന്നാണ് ഏകദേശ ധാരണ. എന്നാല്‍, ഇതെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മറ്റു രാജ്യങ്ങളുമായുള്ള ധാരണ വിഘാതമാണെന്നും ധനമന്ത്രി പറഞ്ഞു.

കള്ളപ്പണ നിക്ഷേപ പ്രശ്നം മറികടക്കാന്‍ സര്‍ക്കാര്‍ അഞ്ചിന കര്‍മ്മ പദ്ധതി നടപ്പാക്കി. പ്രത്യേക നിയമ നിര്‍മ്മാണം അടക്കമുള്ളതായിരിക്കും കര്‍മ്മ പദ്ധതി എന്നും പ്രണാബ് മുഖര്‍ജി ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതെതുടര്‍ന്ന്, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി പ്രണാബ് മുഖര്‍ജിയെ ചുമതലപ്പെടുത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :