ഒറീസയില്‍ മാവോയിസ്റ്റ് അക്രമം

ഭുവനേശ്വര്‍| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (13:07 IST)
ഒറീസയിലെ മാല്‍ക്കന്‍‌ഗിരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഒരു കരാറുകാരനെ വെടിവച്ചു കൊന്നു. തുടര്‍ന്ന്‌ ഒരു പോലീസ്‌ സ്‌റ്റേഷനും, വീടും, നാല്‌ വാഹനങ്ങളും മൊബൈല്‍ ഫോണ്‍ ടവറും മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കിയതായും പൊലീസ് അറിയിച്ചു.

എഴുപതോളം വരുന്ന വിമതര്‍ കോണ്ട്രാക്ടറായ ബി കെ സ്വെയിന്‍ എന്നയാളുടെ വീട് ആക്രമിച്ച ശേഷം അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു.

തുടര്‍ന്ന്‌ അദ്ദേഹത്തിന്‍റെ വീടിന്‌ അക്രമികള്‍ തീവച്ചു. ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ച അക്രമികള്‍ വാഹനങ്ങളും പൊലീസ്‌ സ്‌റ്റേഷനും ടവറും കത്തിച്ചു.

അക്രമികള്‍ക്കുവേണ്ടി പൊലീസ്‌ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :