ഒന്നരലക്ഷം രൂപയ്‌ക്ക് ഭര്‍ത്താവ് കരാറുണ്ടാക്കി; ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായി

മുംബൈ| WEBDUNIA|
PRO
PRO
ഒന്നരലക്ഷം രൂപയ്‌ക്ക് ഭാര്യയെ പങ്കുവെയ്‌ക്കാന്‍ കരാറുണ്ടാക്കിയ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്‌റ്റില്‍. മുംബൈയിലെ ഒരു കമ്യൂണിറ്റി ഹാളില്‍ വീട്ടമ്മയായ 23 കാരിയാണ്‌ ബലാത്സംഗത്തിന്‌ ഇരയായത്‌. കൊല്‍ക്കത്തയില്‍ നിന്നും ഇവരെ കൂട്ടുകാര്‍ക്ക്‌ നല്‍കാന്‍ വേണ്ടി ഭര്‍ത്താവ്‌ മുംബൈയ്‌ക്ക് കൊണ്ടുവരികയായിരുന്നു.

സംഭവം നടന്നതിന്‌ പിന്നാലെ കരാര്‍ തുക ഭര്‍ത്താവ്‌ ആവശ്യപ്പെട്ടെങ്കിലും സംഘം നിരസിച്ചു. ഇതിനെ തുടര്‍ന്ന്‌ തുക 50,000 വും പിന്നീട്‌ 1500 ആയും കുറച്ചു. ഇതും നിരസിച്ചതോടെ ഭാര്യയെ മാന്‍ഖുര്‍ദ്‌ റയില്‍വേ സ്‌റ്റേഷനില്‍ വെച്ച്‌ കൂട്ടബലാത്സംഗം ചെയ്‌തതായി ആരോപിച്ചു പൊലീസില്‍ പരാതി നല്‍കി. പെട്ടെന്ന്‌ പണം സമ്പാദിക്കാനായി കൂട്ടുകാരുമായി ഭര്‍ത്താവ്‌ പദ്ധതി ഉണ്ടാക്കുകയായിരുന്നു. ഇത്‌ പ്രകാരം സുഹൃത്തുക്കളെ വിളിച്ച്‌ കരാര്‍ ഉറപ്പാക്കിയ ശേഷം നവംബര്‍ 28 ന്‌ ഭാര്യയുമായി ബംഗാള്‍ വിടുകയും മാന്‍ഖുര്‍ദ്‌ റയില്‍വേ സ്‌റ്റേഷനിലേക്ക്‌ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയുമായിരുന്നു.

സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഓട്ടോയില്‍ ഇരിക്കാന്‍ പറഞ്ഞ്‌ ഭര്‍ത്താവ്‌ മുങ്ങി. പിന്നാലെ നാല്‍വര്‍ സംഘം പെണ്‍കുട്ടിയുമായി സക്കീര്‍ ഹുസൈന്‍ നഗറിലേക്ക്‌ പോകുകയും ബലാത്സംഗം നടത്തുകയുമായിരുന്നു. സ്‌ത്രീ അലറിക്കരഞ്ഞതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ നാല്‍വര്‍ സംഘത്തെ പിടികൂടി. മൊബിന്‍ ഖുറേഷി (40), സജിസ്‌ ഖുറേഷി (24), നിസാംഖാന്‍ (25), സുജിത്‌കുമാര്‍ ചൗരസ്യ (43) എന്നിവരാണ്‌ പിടിയിലായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :