ഒന്നരകോടി രൂപയുടെ ഹിന്ദു പ്രതിമകള്‍ മോഷ്ടിച്ച ഇന്ത്യാക്കാരി അമേരിക്കയില്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ഒന്നരകോടി രൂപയുടെ ഹിന്ദു പ്രതിമകള്‍ മോഷ്ടിച്ച ഇന്ത്യാക്കാരിയെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വെങ്കലപ്രതിമകള്‍ മോഷ്ടിച്ച സുഷമ സരീനിനെയാണ് പിടികൂടിയത്.

കള്ളക്കടത്തുകാരനായ സുഭാഷ് കപൂറിന്റെ സഹോദരിയാണ് സുഷമ. ആര്‍ട്ട് ഓഫ് ദി പാസ്റ്റ് എന്ന ആര്‍ട്ട് ഗാലറി നടത്തിയിരുന്ന സുഭാഷിനെ 2010-ലാണ് പൊലീസ് അറസ്റ്റുചെയ്തത്. അതിനുശേഷം കപൂറിന്റെ മകള്‍ മംമ്ത സാഗറിനൊപ്പം ആര്‍ട്ട് ഗാലറിയുടെ ഉടമസ്ഥത സുഷമ ഏറ്റെടുത്തു.

തുടര്‍ന്നാണ് സഹോദരനെ പോലെ ആര്‍ട്ട് ഗാലറിയുടെ മറവില്‍ പ്രതിമകള്‍ മോഷ്ടിച്ച് മറച്ചുവില്‍ക്കുന്ന കച്ചവടം തുടര്‍ന്നത്. 2012-ജനവരിയില്‍ പരാതികിട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടിലും ഗാലറിയിലും റെയ്ഡ് നടത്തി.

എന്നാല്‍ റെയ്ഡിന് മുമ്പ് തന്നെ ഇവര്‍ പ്രതിമകള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റ് ചെയ്ത ഇവര്‍ക്ക് രാജ്യംവിട്ടുപോകരുതെന്ന നിബന്ധനയോടെ പിന്നീട് ജാമ്യം നല്‍കുകയും ചെയ്തു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :