ഐപിഎല്‍ വാതുവയ്പ്പ്: അന്വേഷണം ദുബായിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 25 മെയ് 2013 (19:05 IST)
PRO
PRO
ഐപിഎല്‍ വാതുവയ്പ്പ് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നു. ജിജുവിന്റെ ദുബായ് ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്.

ജിജു ദുബൈയില്‍ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ചിലത് ശ്രീശാന്തിനു വേണ്ടിയാണോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഇരുവരുടെയും ദുബായ് യാത്രകളുടെ വിശദാംശംങ്ങള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീശാന്തിന്‍റെ പിടിച്ചെടുത്ത ഫോണുകളില് നിന്നും നിരന്തരമായി ദുബായിലേക്ക് കോളുകള്‍ പോയതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന് വാതുവെപ്പ് വഴി ലഭിച്ച തുകകള്‍ ദുബായില്‍ നിക്ഷേപിച്ചതായി പൊലീസ് സംശയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :