ഏഴാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച: പരസ്യപ്രചാരണം അവസാനിച്ചു

ഹൈദരാബാദ്| Harikrishnan| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (21:21 IST)
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഗുജറാത്തും ആന്ധ്രപ്രദേശും പഞ്ചാബുമടക്കം ഏഴു സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെലങ്കാന മേഖലയിലെ നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്, നരേന്ദ്ര മോഡി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ പ്രമുഖര്‍ ഏഴാംഘട്ടത്തില്‍ ജനവിധി തേടുന്നു. ഗുജറാത്തിലെ 26 മണ്ഡലങ്ങളില്‍ ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മോഡി വഡോദരയിലും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ഗാന്ധിനഗറിലും സ്ഥാനാര്‍ഥികളാണ്.

ബിജെപി-അകാലിദള്‍ സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ 13 ലോക്സഭാ സീറ്റുകളിലാണ് പ്രചാരണം പൂര്‍ത്തിയായത്. ആന്ധ്രയില്‍ തെലങ്കാന മേഖലയിലെ 17 ലോക്സഭാ സീറ്റുകളിലും 119 നിയമസഭാ സീറ്റുകളിലും ഉത്തര്‍പ്രദേശിലെ 14 സീറ്റുകളിലും ബംഗാളില്‍ ഒമ്പത് സീറ്റുകളിലും ബീഹാറില്‍ ഏഴു സീറ്റുകളിലും ബുധനാഴ്ച വോട്ടെടുപ്പ് നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :