ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഈ വര്‍ഷം

ദില്ലി| WEBDUNIA|
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഈ വര്‍ഷം നടപ്പാക്കും. ഇതിനായി നന്ദന്‍ നിലേക്കാനി അധ്യക്ഷനായി സാങ്കേതിക ഉപദേശക സമിതിയെ നിയോഗിച്ചു. പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കവേ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.

റേഷന്‍ മണ്ണെണ്ണ ലഭിക്കുന്നതിനും ഗ്യാസ്‌ കണക്ഷന്‍ ലഭിക്കുന്നതിനും പുറമെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തുമ്പോഴും ഈ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉപയോഗിക്കാം.

മുംബൈ ആക്രമണത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്‌ രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്ന പദ്ധതി. കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ്‌ ഇന്‍ഫോസിസിന്‍റെ സ്ഥാപകന്‍മാരില്‍ ഒരാളായ നന്ദന്‍ നിലേക്കാനി യൂണീക്‌ ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ(യുഐഡിഎഐ)യുടെ മേധാവിയായി ചുമതലയേറ്റത്‌.

രാജ്യത്തിന്‍റെ ഏതു ഭാഗത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ബയോമെട്രിക്സ് കാര്‍ഡുകളായിരിക്കും വിതരണം ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :