ഏകതായാത്ര അവസാനിച്ചു, ലക്‍ഷ്യം കാണാതെ

കത്തുവ| WEBDUNIA|
PTI
ബിജെപിയുടെ അവസാനിച്ചതായി സുഷമസ്വരാജ് പ്രഖ്യാപിച്ചു. ശ്രീനഗറിലെ ലാല്‍‌ചൌക്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുക എന്ന ദൌത്യം പൂര്‍ത്തിയാക്കാതെയാണ് പാര്‍ട്ടി ഏകതാ യാത്ര അവസാനിച്ചതായി പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ദിവസം ലഖന്‍‌പൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത ബിജെപി നേതാക്കളെ കത്തുവയിലാണ് മോചിപ്പിച്ചത്. സുഷമസ്വരാജ്, അരുണ്‍ ജയ്‌റ്റ്ലി, അനന്ത് കുമാര്‍ തുടങ്ങിയ നേതാക്കളെ കഴിഞ്ഞ ദിവസം ഒരു ഹോട്ടലിലാണ് തടവില്‍ പാര്‍പ്പിച്ചത്. മോചിതരായ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമൊത്ത് കത്തുവയില്‍ ദേശീയപതാക ഉയര്‍ത്തി.

കത്തുവയില്‍ നടത്തിയ പാര്‍ട്ടിയോഗത്തില്‍ ബിജെപി നേതാക്കള്‍ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവിനെയും ലോക്സഭാ പ്രതിപക്ഷ നേതാവിനെയും തടവിലിട്ടതിന് സംസ്ഥാന സര്‍ക്കാര്‍ സമാധാനം പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

യോഗം കഴിഞ്ഞ് ജമ്മുവിലെ പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന ധനമന്ത്രി അബ്ദുള്‍ റഹിമിന്റെ കാറിനു നേരെ ആക്രമണം നടത്തി. അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചതിനു ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :