എസ് വൈ ഖുറൈഷി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 27 ജൂലൈ 2010 (19:39 IST)
എസ് വൈ ഖുറൈഷിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാ‍യി നിയമിച്ചു. നവീന്‍ ചൌള വ്യാഴാഴ്ച സ്ഥാനമൊഴിയുന്ന ഒഴിവിലാണിത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം ഇന്ന് പുറത്തിറക്കി.

വിജ്ഞാപനം അനുസരിച്ച് മൂന്നംഗ കമ്മീഷന്‍റെ തലവനായിരിക്കും 63കാരനായ ഖുറൈഷി. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഖുറൈഷിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുക.

കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ളയാളാണ് എസ് വൈ ഖുറൈഷി. ഉത്തരവാദിത്തത്തോടെയും വിശ്വാസ്യതയോടെയും തനിക്ക് ലഭിച്ചിട്ടുള്ള കടമകള്‍ നിര്‍വഹിക്കുമെന്ന് ഖുറൈഷി പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :