എല്ലാ സീറ്റിലും മത്സരിക്കും: ലാലു

PTI
ആര്‍ജെഡി-എല്‍‌ജെപി സഖ്യം ബീഹാറിലെ എല്ലാ ലോക്സഭാ സീറ്റിലും മത്സരിക്കുമെന്ന് ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവ് വ്യക്തമാക്കി. എന്നാല്‍, കോണ്‍ഗ്രസുമായി പ്രശ്നമൊന്നുമില്ല എന്നും ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ലാലു പറഞ്ഞു.

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് കേന്ദ്രം ഭരിക്കാനാവില്ല. യുപി‌എ വീണ്ടും ഭരണത്തില്‍ വന്നാല്‍ നല്ലതാണ്, അല്ലെങ്കില്‍ സഖ്യത്തിന്‍റെ പേര് മാറ്റേണ്ടിവരും, യുപി‌എ എന്നാല്‍ കോണ്‍ഗ്രസ് മാത്രമല്ല പല പാര്‍ട്ടികള്‍ ചേര്‍ന്നതാണെന്ന് വ്യക്തമാക്കികൊണ്ട് ലാലു പറഞ്ഞു.

സോണിയ ഗാന്ധിയോട് അതിരറ്റ ബഹുമാനമുണ്ടെന്ന് പറഞ്ഞ ലാലു തങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മന്‍‌മോഹന്‍ സിംഗിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.

വരുണ്‍ഗാന്ധിയുടെ വിവാദമായ പ്രസംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍, “ ഞാന്‍ ആഭ്യന്തരമന്ത്രി ആയിരുന്നെങ്കില്‍ വരുണിനെ ജയിലില്‍ അടയ്ക്കുമായിരുന്നു” എന്ന മറുപടിയാണ് നല്‍കിയത്.

ബീഹാറിലെ ആര്‍ജെഡി-എല്‍ജെപി-കോണ്‍ഗ്രസ് സഖ്യം സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തകര്‍ന്നു. നാല്‍പ്പത് ലോക്സഭാ സീറ്റുകളില്‍ വെറും മൂന്ന് എണ്ണമായിരുന്നു കോണ്‍ഗ്രസിന് മാറ്റിവച്ചിരുന്നത്.
ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ഞായര്‍, 22 മാര്‍ച്ച് 2009 (16:36 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :